പിണറായി വിജയനെ ആലിംഗനം ചെയ്യില്ല എന്ന് ഇൻഡ്യാ സഖ്യയോഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ചതിനെ കുറിച്ച് വൻ ചർച്ച നടക്കുന്നതിനിടയിൽ വിജയനെ വിമർശിച്ച് തൊലിയുരിച്ച് ഭിത്തിൽ ഒട്ടിച്ചു കൊണ്ട് ശ്രീനാദേവി കുഞ്ഞമ്മയുടെ എഫ്ബി പോസ്ടിങ് വൻ ചർച്ചയാകുന്നു. വിജയനുമായി ബന്ധപ്പെട്ട ക്രൂരതകളും അഴിമതികളും പരാമർശിക്കുന്ന പോസ്ടിങ് ചുവടെ.
മുൻ മുഖ്യമന്ത്രിയോട് "നോ ഹഗ്" പറഞ്ഞ ശ്രീ രാഹുൽ ഗാന്ധിയോട് എന്തിന് പ്രതിപക്ഷനേതാവ് അസഹിഷ്ണുത കാട്ടണം?
ശ്രീ പിണറായി വിജയൻ,
നിങ്ങൾ ഞങ്ങൾക്ക് ആരാണ്..?
51 ചോരമുറിവുകൾ മണക്കുന്ന കൈകളുള്ള ഒരു ശരീരം.
ഷുഹൈബ് കൊലക്കേസിൽ പ്രതികളെ രക്ഷിക്കാൻ 96 ലക്ഷം ചിലവാക്കിയ മുൻമുഖ്യമന്ത്രി.
പെരിയ കൊലക്കേസിൽ പ്രതികളെ രക്ഷിക്കാൻ 1 കോടി 15 ലക്ഷം ചിലവാക്കിയ മുൻമുഖ്യമന്ത്രി.
എസ് എൻ സി ലാവ്‌ലിനിലൂടെ അഴിമതി നിറച്ച മുൻ വൈദ്യുതി മന്ത്രി.
കോവിഡ് മഹാമാരികാലത്ത് മനുഷ്യജീവനുകൾക്ക് ഡാറ്റയുടെ വിലയിട്ട സ്പ്രിംക്ലർ അഴിമതിയുടെ നേതാവ്.
ഡിപ്ലോമാറ്റിക് ചാനലിലൂടെയും സ്വർണ്ണകള്ളക്കടത്ത് നടത്താമെന്ന് തെളിയിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തലവൻ.
മരണം മണക്കുന്ന ദുരന്തകാലത്തെ ദുരിതശ്വാസനിധിയും മുക്കിയ മുഖ്യൻ.
എക്സാലോജിക് - CMRL ലിലൂടെ മക്കത്തായവും മരുമക്കത്തായവും നടപ്പിലാക്കിയ മടിയിൽ കനമുള്ള കാരണഭൂതൻ.
അയ്യപ്പസംഗമം മറയാക്കി ശബരിമല സ്വർണ്ണക്കൊള്ള നടത്തിയവരുടെ നേതാവ്.
കൈയിൽ അഴിമതിക്കറയും ശരീരമാകെ രക്തക്കറയും പുരണ്ട പ്രതിപക്ഷ നേതാവെ നിങ്ങളെ എങ്ങനെ ശ്രീ രാഹുൽ ഗാന്ധി ഹഗ് ചെയ്യും..?
You are not one of us. No hug: Sreenadevi Kunjamma's posting criticizing retired Chief Minister Vijayan in harsh language.























